05/21/2026
ഞാൻ ഇന്ന് AMC Grapevine Mills Movie Theater ഇൽ Drishyam 3 കണ്ടു. Drishyam 3 അടുത്തകാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളിൽ വച്ച് ഏറ്റവും നല്ലതാണ്. Jeethu Joseph സംവിധാനം ചെയ്യുന്ന ചിത്രത്തിൽ Mohanlal വീണ്ടും ജോർജ്കുട്ടിയായി എത്തുന്നു.
ഈ ഫ്രാഞ്ചൈസിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് അതിന്റെ വികാരപരമായ അടിത്തറ. ഒരു കുടുംബം സ്വന്തം മകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു കുടുംബം അവരുടെ മകനു നീതി തേടുന്നു.
ജോർജ്കുട്ടിയായി മോഹൻലാലിന്റെ പ്രകടനം വളരെ മനോഹരമായിട്ടുണ്ട്. ഒരു സാധാരണ കേബിൾ ടി.വി ഓപ്പറേറ്ററിൽ നിന്ന് ഒരു സിനിമ നിര്മാതാവുവരെയുള്ള കഥാപാത്രത്തിന്റെ വളർച്ച ശ്രദ്ധേയമാണ്. ഈ ചിത്രത്തിൽ ജോർജ്കുട്ടി കൂടുതൽ പ്രായമായതും ജാഗ്രതയുള്ളതുമായ ഒരാളായി കാണപ്പെടുന്നു.