Naattu Pacha

Naattu Pacha we are dealing with quality home made agro products... by using producer to customer (P2C selling method) by eliminating intermediates.

ബഡ് ചെയ്തില്ലെങ്കിലും 4 കൊല്ലം കൊണ്ട് ജാതി കയ്‌കും.... ചകരിച്ചോറും വേപ്പിൻ പിണ്ണാക്കും ഇട്ട് തടം ഒരുക്കണം , മണ്ണ് ഉണങ്ങാ...
11/07/2022

ബഡ് ചെയ്തില്ലെങ്കിലും 4 കൊല്ലം കൊണ്ട് ജാതി കയ്‌കും.... ചകരിച്ചോറും വേപ്പിൻ പിണ്ണാക്കും ഇട്ട് തടം ഒരുക്കണം , മണ്ണ് ഉണങ്ങാതെ നോക്കണം....

വെച്ച തൈ ആൺ ആന്നെങ്കിൽ മാത്രം ബഡ്ഡ് ചെയ്താൽ മതിയാകും.

പന്നിയൂർ, കരിമുണ്ട കുറ്റികുരുമുളകുകൾ ലഭ്യമാണ്... നഴ്സറികളിൽ 1200 രൂപ വില വരുന്ന തൈ 700 രൂപ നിരക്കിൽ വിൽപനക്ക്.വർഷം മുഴുവ...
10/07/2022

പന്നിയൂർ, കരിമുണ്ട കുറ്റികുരുമുളകുകൾ ലഭ്യമാണ്...

നഴ്സറികളിൽ 1200 രൂപ വില വരുന്ന തൈ 700 രൂപ നിരക്കിൽ വിൽപനക്ക്.

വർഷം മുഴുവൻ കുരുമുളക് കിട്ടും എന്നത് ആണ് കുറ്റി കുരുമുളകിൻ്റെ പ്രത്യേകത. ഒരു വീട്ടിൽ 2 കുറ്റി കുരുമുളക് ഉണ്ട് എങ്കിൽ പിന്നെ പാജകത്തിന് കുരുമുളക് പുറത്ത് നിന്ന് വാങ്ങേണ്ടത്തില്ല.

ഡെങ്കിപനി അവിടിവിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.... രോഗ പ്രതിരോധശേഷി കൂട്ടാൻ ഇവൻ ബെസ്റ്റ് ആണ്.... ഒപ്പം ഷുഗർ...
09/07/2022

ഡെങ്കിപനി അവിടിവിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.... രോഗ പ്രതിരോധശേഷി കൂട്ടാൻ ഇവൻ ബെസ്റ്റ് ആണ്.... ഒപ്പം ഷുഗർ ഉള്ളവർക്കും ദിവസം ഒന്ന് വെച്ച് കഴിക്കാൻ പറ്റിയാൽ നല്ലതാണ്....

09/07/2022

മഴയും - പച്ചയും

19/06/2020

നല്ല പോത്തിന്‍ കുട്ടികളെ എങ്ങനെ തിരിച്ചറിയാം

1.തലയ്ക്ക് നീളം കൂടിയ പോത്തിനെ വാങ്ങുക

2.പെടലി വണ്ണം ..നെഞ്ച് ഭാഗത്ത് നല്ല വണ്ണം ഉളളതിനെ തിരഞ്ഞെടുക്കുക...നെഞ്ച് വണ്ണം ഇല്ലാത്തതിനെ ഒരു കാരണവശാലും വാങ്ങരുത്.അത് നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ വളരണമെന്നില്ല

3.പിന്‍ കാലുകളുടെ ഉയര കൂടുതല്‍ നോക്കുക.

4.ചെറിയ കനത്തില്‍ വളവോട് കൂടി വരുന്ന കൊമ്പുളള പോത്തിനെ വാങ്ങുക...ചെറിയ കൊമ്പ് എന്ന് ഉദ്ദേശിച്ചത് കുട്ടികള്‍ക്കാണ്

4 .കുറഞ്ഞത് ഒരു 15000 രൂപയില്‍ മുകളില്‍ വരുന്ന പോത്തിനെ വാങ്ങുന്നതാവും ഉചിതം ....ചെറുതായാല്‍ വളര്‍ന്നു വരാന്‍ മാസങ്ങള്‍ എടുക്കും...അത്യാവശ്യം ഇത്തിരി വലിയ പോത്ത് ആയാല്‍ ഇറച്ചി ആകുമ്പോള്‍ വേഗത്തില്‍ മറിച്ച് വില്‍പ്പന നടത്താന്‍ സാധിക്കും

5.കൈയ്യും കാലും തമ്മിലുളള അകലം നോക്കുക..അകലം ഉളളതാണ് വളര്‍ച്ചയ്ക്ക് മെച്ചം

6.വാലിന് വെളളനിറം വരാതെ നോക്കിയാല്‍ നന്ന്...അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല...പക്ഷേ നേര്‍ച്ച കൊടുക്കാന്‍ വാങ്ങുന്നവര്‍ക്ക് വാലിന്‍റെ വെളള ഒരു കുറ്റമാണ്.

7.നട്ടെല്ലിന്‍റെ വിരിവ് നോക്കണം ...നട്ടെല്ലിന് വീതി കൂടിയ പോത്ത് വളരെ നല്ലതാണ് വളര്‍ത്താന്‍.

8.വയര്‍ തൂങ്ങിയ പോത്തിനെ വാങ്ങരുത്..കൊളളില്ലെന്ന് മാത്രമല്ല. വളര്‍ച്ചയെ ഒരുപാട് ബാധിച്ചെന്ന് വരാം

9.ഒരു കാരണവശാലും തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പോത്തിനെ വാങ്ങരുത്. ആന്ധ്രാ പോത്തിന്‍ കുട്ടികളാണ് നജ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയാല്‍ വളര്‍ച്ചക്ക് മുന്നില്‍ ...

ഇനി പരിപാലനം.

1.അതിരാവിലെ തന്നെ വയലില്‍ കൊണ്ട് പോയി തീറ്റുക...9മണി കഴിഞ്ഞ് തണുപ്പുളള ഭാഗം ക്രമികരിച്ച് കെട്ടുക..അതിന്‍റെ ഫലം എന്താണെന്ന് ചോദിച്ചാല്‍ രാവിലെ കഴിച്ച ഭക്ഷണം അയവ് ഇറക്കി ശരിരത്തോട് ചേരും..ഒരു ഉച്ചയോടെ കുറച്ച് സമയം വെളളത്തില്‍ ഇടാന്‍ ശ്രദ്ധിക്കുക.പച്ചവെളളം കൊടുക്കുന്നത് ആ സമയത്ത് വളര പ്രയോജനം ചെയ്യും...ഉച്ചസമയത്ത് കൂടുതല്‍ നേരം വെളളത്തില്‍ ഇടാതിരിക്കുന്നതാണ് ഉചിതം...ആ സമയം വെളളവും ചൂടായിരിക്കുമല്ലോ...ഇനി നാല് മണിയ്ക്ക് ശേഷം വീണ്ടും വയലില്‍ തീറ്റുക.ചൂട് കുറച്ച് കുറയുന്ന സമയമാണല്ലോ..
വൈകുന്നേരം എന്തെങ്കിലും കൈതീറ്റ കൊടുക്കുന്നത് വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടും ...
വൈകുന്നേരം കുളിപ്പിക്കുന്നത് നല്ലതാണ്...രാത്രി വേപ്പെണ്ണ പുരട്ടിയാല്‍ ഈച്ച ശല്യം കുറയും പോത്തിന് കൂടുതല്‍ കറപ്പ് നിറം വരാനും സഹായിക്കും.....രാവിലെ ഈ വേപ്പെണ്ണ കഴുകി കളയാനും മറക്കരുത്.....നന്ദി

പശു _ആട് വളർത്തലിന് ആദ്യ ഘട്ടം... തീറ്റ പുൽ വളർത്തൽ ആണ്... ചുരുങ്ങിയത് 6 മാസം മുൻപ് എങ്കിലും ഇത് സരിയാക്കിയത്തിനു ശേഷം മ...
18/06/2020

പശു _ആട് വളർത്തലിന് ആദ്യ ഘട്ടം... തീറ്റ പുൽ വളർത്തൽ ആണ്... ചുരുങ്ങിയത് 6 മാസം മുൻപ് എങ്കിലും ഇത് സരിയാക്കിയത്തിനു ശേഷം മാത്രം പശുക്കളെ യും ആടുകളെയും വളർത്താൻ ആരംഭിക്കുക

18/06/2020

ിരുവാതിര_ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും

കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 ന് തുടങ്ങും. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്. അതുകൊണ്ടു കൂടിയാണ് ചെടികള്‍ നടാന്‍ യോജിച്ച സമയമായി ഇത് മാറുന്നത്. കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്.

ഞായറിന്റെ (സൂര്യന്റെ) വേളയാണ് (സമയം) ഞാറ്റുവേലയായി മാറിയത്. ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചുട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല. അങ്ങനെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറയുന്നത്. 'രാത്രിയില്‍ വരും മഴയും രാത്രിയില്‍ വരും അതിഥിയും പോകില്ലെന്ന് അവര്‍ക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു. പകല്‍ പിറക്കു ഞാറ്റുവേകളില്‍ പിച്ചപ്പാളയെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെന്നര്‍ത്ഥം.

തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥ ഇങ്ങനെയാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ത്തുഗലിലേക്ക് കൊണ്ടുപോവാന്‍ സാമൂതിരിയോട് അനുവാദം ചോദിച്ചു. അതിന് അനുവാദം നല്‍കിയ സാമൂതിരി അവര്‍ ചോദിച്ചത്ര തൈകള്‍ നല്‍കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചന്‍ പറങ്കികള്‍ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോള്‍ 'അവര്‍ നമ്മുടെ കുരുമുളക് തിരിയല്‍കളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' എന്നായിരുന്നത്രേ സാമൂതിരിയുടെ മറുപടി.

ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

അശ്വതി ഞാറ്റുവേല : ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 27 വരെയുള്ള ദിവസങ്ങള്‍ ആണ് അശ്വതി ഞാറ്റുവേല. ഈ സമയത്തു ഇരിപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി നെല്‍ കൃഷി ചെയ്യാം. വിത്ത് തേങ്ങ സംഭരിക്കുന്നതിനും, കുരുമുളക് കൃഷിക്കായുള്ള താങ്ങുകാലുകള്‍ പിടിപ്പിക്കുവാനും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം.

ഭരണി ഞാറ്റുവേല : ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയുള്ള ഭരണി ഞാറ്റുവേലയ്ക്കു തേങ്ങ, പയര്‍ തുടങ്ങിയവയുടെ കൃഷിയ്ക്ക് അനുയോജ്യമാണ്. ഈ കാലയളവില്‍ ലഭിക്കുന്ന മഴയും വിളകളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. പച്ചക്കറി ഇനങ്ങളായ വഴുതന, മുളക് തുടങ്ങിയവയും പാകി മുളപ്പിക്കാം കൂടാതെ പറമ്പുകളില്‍ കൃഷിചെയ്യുന്ന നെല്ലിനങ്ങളായ ചാമ, മോടന്‍ എന്നിവയും വിതക്കാന്‍ പറ്റിയ അവസരമാണ് ഇത്.

കാര്‍ത്തിക ഞാറ്റുവേല: മെയ് 10 മുതല്‍ മെയ് 24 വരെ വരുന്ന ദിവസങ്ങളില്‍ ഇരുപ്പൂനിലങ്ങളില്‍ ഒന്നാം വിളയായി തയ്യാറാക്കിയിരിക്കുന്ന പൊടിഞ്ഞാറ് നടാം. വട്ടന്‍ വിതച്ച നെല്ലിന് കളപറിച്ച് വളം ചേര്‍ക്കാനും, പുതിയ കുരുമുളക് വള്ളികള്‍ നടാനും, പച്ചക്കറി നഴ്‌സറി തയ്യാറാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയും ഈ അവസരത്തില്‍ ചെയ്യാം.

രോഹിണി ഞാറ്റുവേല : മെയ് 24 മുതല്‍ ജൂണ്‍ 7 വരെ ദിവസങ്ങളാണ് തേങ്ങ പാകുന്നതിനും തെങ്ങ് വളം ചേര്‍ത്ത് തടം കോരുന്നതിനും നല്ലത്. പയര്‍, രായി എന്നിവ വിതക്കുന്നതിനും നാടന്‍ വാഴതൈയ് നടുന്നതിനും ഈ ഞാറ്റുവേലയില്‍ സാധിക്കും.

മകയിരം ഞാറ്റുവേല : ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെയുള്ള കാലത്ത് പച്ചക്കറിക്കള്‍ക്ക് വളപ്രയോഗം നടത്തുന്നതിനും, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവയുടെ തൈയ്കള്‍ നടുന്നതിനും നന്ന്.

തിരുവാതിര ഞാറ്റുവേല : ജൂണ്‍ 21 മുതല്‍ ജുലൈ 3 വരെ യുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. ഏതു ചെടികളും നട്ടുവളര്‍ത്തന്നതിന് യോജ്യമായ ദിവസങ്ങളാണ് ഇത്. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണ് നടക്കുന്നത്.

പുണര്‍തം ഞാറ്റുവേല : ജൂലൈ 3 മുതല്‍ ജുലൈ 18 വരെയുള്ള പുണര്‍തം ഞാറ്റുവേല ദിവസങ്ങള്‍ തിരുവാതിര ഞാറ്റുവേല പോലെത്തന്നെ ഉത്തമമാണ് ഈ ഞാറ്റുവേലകളില്‍ ലഭിക്കുന്ന മഴയും തുടര്‍ന്ന് ഉറവ പൊട്ടി മണ്ണിലേക്ക് ലഭിക്കുന്ന ജലവും വിളകളുടെ വളര്‍ച്ചക്ക് അനുയോജ്യമാണ്. അമരവിത്ത് നടാന്‍ പറ്റിയ സമയവും ഇതാണ്.

പൂയം ഞാറ്റുവേല : ജുലൈ 18 മുതല്‍ ആഗസ്റ്റ് 3 വരെ പൂയയുള്ള പൂയം ഞാറ്റുവേലയില്‍ മൂപ്പുകൂടിയ നെല്ലിനങ്ങള്‍ രണ്ടാം വിളയ്ക്കായി ഞാറിടാം. സുഗന്ധവ്യഞ്ജനവിളകള്‍ക്ക് വളം ചേര്‍ക്കുന്നത് ഈ ദിവസങ്ങളില്‍ ആയിരിക്കുന്നത് നല്ലതാണ്.

ആയില്ല്യം ഞാറ്റുവേല : ആഗസ്റ്റ് 3 മുതല്‍ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ ഇരിപ്പൂ നിലങ്ങളില്‍ ഒരുപ്പൂവായി കൃഷി ചെയ്യുന്നതിനായി കരിങ്കൊറ (മൂപ്പേറിയ വിത്തിനങ്ങള്‍) നടാന്‍ സാധിക്കും. നെല്ലിന്‍െ്‌റ വളപ്രയോഗത്തിനും പറ്റിയ അവസരമാണ് ഇത്.

മകം ഞാറ്റുവേല : എള്ള് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 30 വരെയുള്ള മകം ഞാറ്റുവേല. കരനെല്ല് കൃഷിചെയ്യുന്ന പ്രദേശത്തു കൊയ്യത്തിന് ശേഷം എള്ള് കൃഷി ചെയ്യാം.

പൂരം ഞാറ്റുവേല : ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള പൂരം ഞാറ്റുവേലയില്‍ ഇരുപ്പൂ നിലങ്ങളില്‍ ഒന്നാം വിളയുടെ കൊയ്ത്തിനു ശേഷം രണ്ടാം വിളയ്ക്കായി നിലം ഒരുക്കാം. വര്‍ഷകാല പച്ചക്കറി വിളവെടുപ്പും ഈ കാലയളവിലാണ്.

ഉത്രം ഞാറ്റുവേല : സെപ്തംബര്‍ 13 മുതല്‍ 26 വരെയുള്ള ഞാറ്റുവേലയില്‍ രണ്ടാം വിളയായി നെല്‍കൃഷി ആരംഭിക്കാം.

അത്തം ഞാറ്റുവേല : സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള അത്തം ഞാറ്റുവേലയില്‍ രണ്ടാം വിളയ്ക്ക് വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം. അത്തം ഞാറ്റുവേല അവസാനിക്കുന്നതിനു മുന്‍പ് രണ്ടാം വിളയായി ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറുനടല്‍ തീര്‍ന്നിരിക്കണം. കൂടാതെ കുരുമുളക് ചെടിയുടെ വള്ളികള്‍ താങ്ങുകാലുകളോട് ചേര്‍ത്ത് കെട്ടാം.

ചിത്തിര ഞാറ്റുവേല : ഒക്ടോബര്‍ 10 മുതല്‍ 23 വരെയുള്ള ചിത്തിര ഞാറ്റുവേലയില്‍ നേന്ത്രവാഴ കൃഷി ചെയ്യുന്നതിനും, തെങ്ങ, കവുങ്ങ് തുടങ്ങിയ നാണ്യവിളവുകള്‍ക്ക് വളം ചേര്‍ക്കുന്നതിനും, കാവത്ത്, കിഴങ്ങ് എന്നിവയുടെ വിളവെടുക്കുന്നതിനും അനുയോജ്യമാണ്.

ചോതി ഞാറ്റുവേല : ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 6 വരെയുള്ള ചോതി ഞാറ്റുവേലയില്‍ പയര്‍ കൃഷി ചെയ്യുന്നതിനും രണ്ടാംവിളയായ നെല്ലിന് വളം ചേര്‍ക്കുന്നതിനും അനുയോജ്യമാണ്. ഈ ഞാറ്റുവേലയില്‍ മഴയുടെ ലഭ്യതയ്ക്കു ഗണ്യമായ കുറവ് വരാം.

വിശാഖം ഞാറ്റുവേല : നവംബര്‍ 6 മുതല്‍ 19 വരെ കൃഷി സ്ഥലം കിളച്ച് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം.

അനിഴം ഞാറ്റുവേല : നവംബര്‍ 19 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവില്‍ വേനല്‍ക്കാല പച്ചക്കറിക്കുള്ള നേഴ്‌സറി തയ്യാറാക്കാം

തൃക്കേട്ട ഞാറ്റുവേല : ഡിസംബര്‍ 2 മുതല്‍ 15 വരെ വരുന്ന ഞാറ്റുവേലയില്‍ നെല്ലിന് ഉണ്ടാകാന്‍ സാധ്യതയുള്ള ചാഴിശല്യത്തിനെതിരെ പ്രതിവിധിമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. കൂടാതെ ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്യത്തിനും കോള്‍നിലങ്ങളിലെ പുഞ്ചകൃഷിക്കുമുള്ള അവസരമാണ്.

മൂലം ഞാറ്റുവേല : ഡിസംബര്‍ 15 മുതല്‍ 28 വരെ മുണ്ടകന്‍ കൊയ്ത്ത് കാലമാണ്.

പൂരാടം ഞാറ്റുവേല : ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെയുള്ള കാലത്ത് വേനല്‍ നന ആരംഭിക്കണം.

ഉത്രാടം ഞാറ്റുവേല : ജനുവരി 10 മുതല്‍ 23 വരെയുള്ള സമയം പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര എന്നിവരുടെ കൃഷിക്ക് അനുയോജ്യമാണ്.
കൂടാതെ വേനല്‍ക്കാലപച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.

തിരുവോണം ഞാറ്റുവേല : ജനുവരി 23 മുതല്‍ ഫെബ്രുവരി 5 വരെയുള്ള കാലയളവിന് ശേഷം പാടത്ത് പച്ചക്കറി കൃഷി ഉത്തമമല്ല.

അവിട്ടം ഞാറ്റുവേല : ഫെബ്രുവരി 5 മുതല്‍ 18 വരെയുള്ള അവിട്ടം ഞാറ്റുവേലയില്‍ വിത്ത് തേങ്ങ സംഭരിക്കാം. നേന്ത്ര വഴക്കുള്ള നന ഒഴിവാക്കാം.

ചതയം ഞാറ്റുവേല : ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ കാലമാണ് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 4 വരെയുള്ള ചതയം ഞാറ്റുവേല.
പൂരോരുട്ടാതി ഞാറ്റുവേല : മാര്‍ച്ച് 4 മുതല്‍ 17 വരെയുള്ള കാലത്ത് വിളകള്‍ എല്ലാം നനയ്ക്കണം.

ഉത്രട്ടാതി ഞാറ്റുവേല : പുഞ്ചകൊയ്ത്ത് നടത്താനും വിത്ത് തേങ്ങ സംഭരിക്കാനും പറ്റിയകാലമാണ് മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള ഈ ഞാറ്റുവേല.

രേവതി ഞാറ്റുവേല : മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 14 വരെ ഒന്നാം വിളയ്ക്കായി ഉഴിതിട്ട നിലം വീണ്ടും ഉഴിത്ത് കായാനിടാം ഇത് തുടര്‍വര്‍ഷത്തെ കൃഷിയിലെ വിളവ് വര്‍ദ്ധിപ്പിക്കും
ശുഭ ദിനം

17/06/2020

🐄🐂🐃🐂🐄🐃🐂🐄🐃🐂🐄
*പശുവളർത്തലിലെ പൊടിക്കൈകൾ..*
🐃🐂🐄🐂🐄🐃🐂🐄🐃🐂🐃
അകിടിലെ നീരു മാറുവാനായി കുറച്ച് നിർദ്ദേശങ്ങൾ.
അകിടിൽ വെളിച്ചെണ്ണാ പുരട്ടിയ ശേഷം അകിടിൽ വെള്ളം അടിക്കുക.
ഞെരിഞ്ഞിൽ ഇടിച്ചു പൊടിച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചു കൊടുക്കുക.
അകിടിൽ കട്ട തൈരു പുരട്ടുക.
ചതകുപ്പ അരിക്കാടിയിൽ അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക.

ദഹനക്കേടിനു വേണ്ടിയുള്ള പ്രയോഗങ്ങൾ..
അയമോദകം വറുത്ത് പൊടിച്ച് ശർക്കര ചേർത്ത് കൊടുക്കുക.
ഇഞ്ചി, വെറ്റില, ചുവന്നുള്ളി, കുരുമുളക് എന്നിവ അരച്ച് ശർക്കര കൂട്ടി അപ്പക്കാരം ചേർത്ത് കൊടുക്കുക.
കുറച്ച് വെള്ളത്തിൽ യൂക്കാലി ചേർത്ത് കൊടുക്കുക.

പുളിയില അരച്ച് തൈരിൽ ചേർത്ത് അകിടിൽ പുരട്ടുക, നിലനാരകം മഞ്ഞൾ കൂട്ടി അരച്ചിടുക, പഴുതാരകൊല്ലി ഉപ്പ് ചേർത്ത് അരച്ചിടുക ഇവയൊക്കെ അകിടുവീക്കത്തിനുള്ള നാടൻ പ്രയോഗങ്ങളാണു.

ഗർഭിണിയാവാൻ പ്രയാസം ഉള്ള കിടാരികൾക്ക് ശുദ്ധി ചെയ്ത വേപ്പെണ്ണ കൊടുത്താൽ ഗർഭസാധ്യത കൂടും. രോമമൊക്കെ ചുരുണ്ട് പള്ള വീർക്കൽ ഉള്ള കിടാവുകൾക്ക് ഈ പ്രയോഗം ആരോഗ്യം കൊടുക്കും.

പശുക്കളിലെ മുറിവ് പഴുത്ത് അതിൽ പുഴുവെക്കാൻ തുടങ്ങിയാൽ അതിനെ വേഗം പുറത്തെടുക്കുവാനായി അല്പം പാറ്റ കായ പൊടിച്ച് മുറിവിലിട്ടാൽ മതിയാകും. കൂടാതെ കുളമാവിൻ പശ എടുത്തെ പുഴു പിടിച്ച മുറിവിലിട്ടാലും പുഴു പുറത്ത് പോകും.

എരുക്കില നീരു സമം ആവണക്കെണ്ണ ചേർത്ത് അല്പം ഇന്തുപ്പ് കൂട്ടി നൽകിയാൽ വയർ വീർക്കൽ, മലബന്ധം ഇവ മാറും.

ആറ്റു തകര കാടി വെള്ളത്തിൽ അരച്ച് പുരട്ടിയാൽ പശുവിന്റെ ദേഹത്തെ പുഴുക്കടി മാറികിട്ടും.

ഏഴു ദിവസം അടുപ്പിച്ച് പാളയംതോടൻ പഴം പത്തെണ്ണം വീതം കൊടുക്കുക. കോഴിമുട്ടയും എണ്ണയും ചേർത്ത് പശുവിനു നൽകുക, ഇതൊക്കെ പാൽ വർദ്ധിപ്പിക്കാനുള്ള പഴമക്കാരുടെ നാട്ടറിവ്

16/06/2020

*🗣️എലിപ്പനി‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്*
16-JUNE-2020

മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

*എന്താണ് എലിപ്പനി?*

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി.ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

*രോഗവ്യാപനം*

കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.

*രോഗ ലക്ഷണങ്ങള്‍*

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്ബോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.

*ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?*

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച്‌ കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

*പ്രധാന പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍*

കെട്ടിനില്‍ക്കുന്ന മലിന ജലത്തിലും മീന്‍ പിടിക്കുന്നതായി പാടത്തും കുളത്തിലും പാറക്കെട്ടുകളിലുള്ള വെള്ളക്കെട്ടിലും ജലസംഭരണികളിലും ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇത്തരത്തില്‍ സമ്ബര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച്‌ ശരീരം വൃത്തിയായി കഴുകുകയും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാമിന്റെ ഒരു ഗുളിക അല്ലെങ്കില്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കേണ്ടതുമാണ്. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുള്ള കാലമത്രയും ഇത് തുടരേണ്ടതാണ്.

എലി മൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. അതിനാല്‍ ആഹാരപദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം.

കുട്ടികളെ മീന്‍ പിടിക്കുന്നതായി വെള്ളക്കെട്ടുകളില്‍ ഇറങ്ങാന്‍ അനുവദിക്കരുത്.

ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, കൈകാലുകള്‍ കഴുകുകയോ അരുത്. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കേണ്ടതാണ്.

കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനുശേഷം പനി, ശരീരവേദന, തലവേദന, കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി എലിപ്പനിയ്‌ക്കെതിരെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

16/06/2020

Address

Mukkam
Kozhikode
673602

Telephone

+918943622152

Website

Alerts

Be the first to know and let us send you an email when Naattu Pacha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category