15/05/2025
*കറിക്കൂട്ട്🥰*(വിജയകരമായ ഒന്നാം വർഷത്തിലേക്ക്)💯
കഥ താഴെ... 😁
ഇപ്പോൾ ആമസോണിലും 🏪ലഭ്യമാണ്.
Ready-to-Cook Coconut Curry Gravy Mix, 200g – No Preservatives Added, Authentic Flavors, Quick & Easy Meal Solution for Delicious Coconut-Based Curries Kari koott,Varuthara,Theeyal A product from Brahmin Community https://amzn.in/d/9CDOTst
ഇതിപ്പോ ന്താ ,എന്ത് കുന്തവും ആയിട്ട് ആണ് ഇവന്റെ വരവ് ന്ന് ആവും ചിന്തിക്കണേ..ല്ല്യേ?🤔
🌼കഴിഞ്ഞ വർഷത്തെ ഓണത്തിന് പുതിയ ഒരു സാധനം ന്താ ഉണ്ടാക്കുക ന്ന് ആലോചിച്ചു തല പുകച്ചപ്പോൾ ആണ് അമ്മയുടെ വക ഒരു ബൾബ് കത്തിച്ചത്💡.
*ആളോൾക്ക് ഇപ്പൊ എളുപ്പത്തിൽ കാര്യങ്ങൾ നടത്തണം .എല്ലാർക്കും രാവിലെ സമയം ഇല്ലാത്ത അവസ്ഥ.അപ്പൊ പിന്നെ അവരുടെ കാര്യങ്ങൾ എളുപ്പം ആക്കാൻ വറുത്തരച്ച ഏത് കറിക്കും ഉപയോഗിക്കാൻ പാകത്തിന് തേങ്ങാ വറുത്താലോ ന്ന്*.അമ്മ യും ചേച്ചിയും കൂടെ ആദ്യത്തെ സാമ്പിൾ അപ്പൊ തന്നെ അങ്ങു ഉണ്ടാക്കി.
പിറ്റേദിവസം കടലക്കറി,
അതിന്റെ പിറ്റേന്ന് തീയൽ.
സംഗതി കലക്കി.രാവിലെ എണീറ്റ് കടലക്കറി ഉണ്ടാക്കാൻ പാട് പെടുന്ന *ഭാര്യയ്ക്ക് ഇരട്ടി സന്തോഷം*. അതങ്ങട് ഉറപ്പിക്കാൻ തീരുമാനിച്ചു.
ഇനി വേണ്ടത് പേര് ആണ്. വറുത്തര ന്ന് ഒരു നിർദ്ദേശം .പോര,വെട്ടി മുറിച്ചത് പോലെ ആണ്.കുറച്ചൂടെ _നൈർമ്മല്യം_ വേണം ന്ന് നിർദ്ദേശം. അങ്ങിനെ *കറിക്കൂട്ട്* എന്ന പേരിലേക്ക് വന്നു ചേർന്നു.🤝
❓അടുത്ത സംശയം.
അടുക്കളയും ആയി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ വക🫣.
*❓ഇത് എന്തൊക്കെ കറിക്ക് ഉപയോഗിക്കാം ?*
അമ്മ: ഈ പൊട്ടനെ😡 കൊണ്ട് തോറ്റു.കടലക്കറി,തീയൽ മുതലായ എന്തിനും ഉപയോഗിക്കാം.തീയലിന് ആണെങ്കിൽ ഓരോരുത്തരുടെ ഇഷ്ടം പോലെ കായവും പുളിയും ചേർക്കണം.അത്ര മാത്രം.
*❓അടുത്ത ചോദ്യം ജയൻ ചേട്ടൻ വക: ഇത് എത്ര മാത്രം ഉപയോഗിക്കണം ഒരു കറി ഉണ്ടാക്കാൻ ?*
ചേട്ടനോട് ആയത് കൊണ്ട് ആദ്യം വന്ന പൊട്ടൻ വിളി ഉണ്ടായില്ല.ന്തായാലും ഉത്തരം വന്നു.
ഓരോരുത്തരുടെ ആവശ്യം പോലെ ന്ന്.പ്ലിങ് 🤧
അയ് ശരി.ഗംഭീരം ന്ന് ഞങ്ങൾ.🤣
ന്നാൽ കണ്ട് പിടിച്ചിട്ടെ ഉള്ളൂ ന്ന് ഞങ്ങൾ.ഉണ്ടാക്കിച്ചു വീണ്ടും.കണ്ടു പിടിച്ചു.അമ്മ പറഞ്ഞത് പോലെ *💛ഇവിടുത്തെ ഒരു കണക്ക് അനുസരിച്ചു 200 ഗ്രാം ഉണ്ടെങ്കിൽ 1 കിലോ കടലക്ക് കറി ആക്കാം.* *അല്പം കൊഴുപ്പ് കൂടി നിൽക്കും.* അമ്മ പറഞ്ഞതിന്റെ അർത്ഥം അപ്പോഴാണ് ശരിക്കും കത്തിയത്.സാധാരണ ഒരു വീട്ടിൽ വയ്ക്കുന്ന അളവിൽ ആണെങ്കിൽ 3-4 സ്പൂൺ എടുത്തു അല്പം വെള്ളം ചേർത്ത് അരച്ച് ഉപ്പിട്ട് വേവിച്ച കടലയിലേക്ക് ചേർത്താൽ മതിയാകും.. നല്ല കൊഴുപ്പും ഉണ്ടാകും..
❓എത്ര നാൾ കേട് കൂടാതെ ഇരിക്കും എന്ന് അറിയാൻ 2 പാക്കറ്റ് എടുത്തു വച്ചു ഒന്ന് ഫ്രിഡ്ജിൽ ഒന്ന് പുറമെ തന്നെ.*👍🏻ഒരു മാസം കഴിഞ്ഞു ഉപയോഗിച്ചിട്ടും ആൾക്ക് യാതൊരു അനക്കവും തട്ടിയിട്ടില്ല*.അതാണ് വറവ് ന്റെ ഗുണം...
ഒന്നൂടെ : *പാക്കറ്റ് തുറന്നാൽ ഉപയോഗിച്ചിട്ടു ബാക്കി ഉള്ളത് എടുത്തു ഫ്രിഡ്ജിൽ കയറ്റിക്കോണം.തുറന്നിരുന്നു കേട് വന്നാൽ ഞങ്ങളെ പറയല്ലേ.പ്ലീസ്..🙏🏻*
*NB:തീയലിന് ആണെങ്കിൽ പുളിയും കായവും ചേർക്കണം.അത് ഇതിൽ ചേർത്തിട്ടില്ല.*