23/11/2025
ഇന്ത്യയിൽ മാത്രമല്ലാ,യൂറോപ്പിലാകെയും പഴയതും പുതിയതും-- ഏക വൈത്തിലും ബഹ ദൈവത്തിലും വിശ്വസിച്ചിരുന്ന അനേകം പുരോഹിതമതങ്ങളും മതകീയ സംസ്കാരങ്ങളും മതകലഹവും വംശീയ കലഹവും ഉണ്ടായിരുന്നിരിക്കെ ;
വിശേഷിച്ച്, പൗരാണികമായ(പഴയ നിയമത്തിൻ്റെ വക്താക്കളായ) യഹൂതമതത്തെ* എതിർത്ത, (പുതിയ നിയമത്തിൻ്റെ വക്താക്കളായ) ക്രിസ്തുമതക്കാർ യൂറോപ്പിലാകെ ആധിപത്യം നിലനിർത്തിപ്പോരവെ ;
മതങ്ങളും മതകലഹങ്ങളും ഗോത്രങ്ങളും ഗോത്ര കലഹങ്ങളും-- വ്യത്യസ്ത വംശീയതകളും വംശീയ കലഹങ്ങളും
വ്യത്യസ്ത രാജഭരണക്കാരും രാജാക്കന്മാരുടെ യുദ്ധങ്ങളും*
വെറി പൂണ്ട ചരിത്രങ്ങളും --ആധിപത്യവും അധി പ്രസരവും വഹിച്ചിരുന്ന യൂറോപ്പിൻ്റെ വൈരുദ്ധ്യ പൂർണ്ണവും വൈവിധ്യപൂർണ്ണവും സങ്കർഷഭരിതവുമായ ചരിത്ര ഭൂമികയിൽ നിന്നുമാണ്---മാർക്സും മാർക്സിസവും അവരുടെ സ്വത്സിദ്ധമായ ശൈലിയിൽ പഠന-ഗവേഷണങ്ങളും ചർച്ചയും വിശകലനവും നടത്തി---അവരുടെ , തനതായ----വർഗ്ഗസമരസിദ്ധാന്തവും*
അതിന് ആധാരമായ---
വർഗ്ഗവിപ്ലവ പാർട്ടിയും*
(പാർട്ടി ഫിലോസഫിയും/പാർട്ടി പ്രകടനപത്രികയും)*
വർഗ്ഗസമര ചരിത്രവും**""
വിപ്ലവകാരിയായ ഒരു വർഗ്ഗത്തെയും" അവരുടെ പാർട്ടി ഭരണകൂടത്തെയും"
സ്ഫുടം ചെയ്തെടുത്തത്!@
ഒരു വേള, ആധുനികഇന്ത്യയിൽ--
അഥവാ, കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ--
ഡോ: ബീ. ആർ. അംബേദ്ക്കർ എന്ന അയിത്തജാതി നേതാവ് ചിന്തിച്ച് വശായത് പോലെ, യൂറോപ്പിലെ അധ്വാനിക്കുന്ന
തൊഴിലാളി വർഗ്ഗത്തിൻ്റെയും
കർഷക വർഗ്ഗത്തിൻ്റെയും, ചരിത്രത്തിലെ അടിയാള വർഗ്ഗത്തിൻ്റെയും തലയിൽ, യൂറോപ്പിലാകെ പടർന്ന് പന്തലിച്ചിരുന്നതും,
എഡ്വിൻ അർണോൾഡ്" എന്ന
ബ്രിട്ടീഷ്കാരൻ വിശേഷിപ്പിച്ചത് പോലെ, ലോകത്തിൻ്റെ വെളിച്ചമായി"(the lighte of the world) കരുതപ്പെട്ടിരുന്ന ക്രിസ്തുമതത്തിലേയ്ക്ക് * ഉള്ള മതപരിവർത്തന ചിന്തയെ കുത്തിവെക്കാൻ, ക്രിസ്തീയ പാരമ്പര്യത്തിൽ വളർന്ന വന്ന മാർക്സിനോ
ഏംഗൽസിനോ വി. ഐ ലെനിനോ മറ്റുള്ളവർക്കോ കഴിയുമായിരുന്നു!
കഴിയേണ്ടതായിരുന്നു! ശ്രമിക്കേണ്ടതായിരുന്നു!(100% വും അതിനുള്ള സാധ്യതകൾ യൂറോപ്പിലാകെ ഉണ്ടായിരുന്നു!)
എന്നാൽ, മാർക്സിസ്റ്റാചര്യന്മാർ***
( സൈദ്ധാന്തികന്മാർ/
രാഷ്ട്രീയ വിപ്ലവകാരികൾ/രാഷ്ട്രീയ നേതാക്കന്മാർ) അത്തരം ഒരു മെനകെട്ട പണിക്ക് മുതിരാതെ
അധ്വാധിക്കുന്ന തൊഴിലാളി വർഗ്ഗത്തിൻ്റെ സമഗ്രമായ മോചനത്തിനും സമഗ്രമായ
വികസത്തിനും ഭൗതിക പുരോഗതിക്കും സഹായകമായ വിധത്തിൽ, തികച്ചും ആധുനികവും പുരോഗമനപരവും ഭൗതികവാദപരവും* പ്രായോഗീക ക്ഷമവുമായ ഒരു രാഷ്ട്രീയ സിദ്ധാന്തവും*
രാഷ്ട്രീയ പാർട്ടിയും** സ്വത്സിദ്ധമായ ശൈലിയിൽ തല്ലി കൂട്ടിയെടുത്തതുകൊണ്ടാണ്," ലോകത്താകെയുള്ള അധ്വാനിക്കുന്ന തൊഴിലാളികൾക്കും കർഷകർക്കും അടിയാളർക്കും പിന്നണി രാജ്യങ്ങളിലെ ജനാധിപത്യ പോരാളികൾക്കും അവരുടെ വിമോചന പോരാട്ടത്തിൽ പ്രചോദനവും ആത്മവിശ്വാസവും വിജയപ്രതീക്ഷയും ജീവിത പ്രതീക്ഷയും നൽകാൻ പോന്ന
മാർക്സിസം* ലെനിനിസം*(കമ്യൂണിസം) എന്ന കർമ്മോന്മുഖമായ ഒരു സിദ്ധാന്തവും*
മാർക്സിസ്റ്റ്-ലെനിനിസ്റ്റ്--
കമ്യൂണിസ്റ്റ് വിപ്ലവപാർട്ടിയും---
മഹത്തായ ഒരു ചെങ്കൊടിയും*
ഒരു പിടി വിപ്ലവ മുദ്രാവാക്യങ്ങളും*
വെക്തവും ശക്തവുമായ കർമ്മപദ്ധതികളും*--- ശരിയായ
അടവ്- നയങ്ങളും*** ആധുനിക സമൂഹത്തിന്, വിശിഷ്യാ, സർവ്വരാജ്യങ്ങളിലും ഉള്ള അധ്വാനിക്കുന്ന വർഗ്ഗത്തിന്--അടിയാള വർഗ്ഗണിന് സുസാധ്യമായത്!@@@@
മറിച്ച്, അവരും പുതിയനിയമമായ
ബൈബിളും മൂഞ്ചി,സുവിശേഷവും പ്രചരിപ്പിച്ച് നടന്നിരുന്നെങ്കിലോ...
മൂഞ്ചിത്തിരിഞ്ഞ് കുത്തുപാളയെടുത്തേനെ!!
ക്രിസ്തീയ പുരോഹിതരും പാതിരിമാരും ഉണ്ട് സുഖിച്ച് കഴിഞ്ഞാനെ!!!!!
കിസ്തുമതത്തെയും ക്രിസ്തീയ പാതിരിമാരെയും പുരോഹിതരേയും അപേക്ഷിച്ച്, എന്തു മേന്മയാണ്, മഹത്വമാണ്---((വിശിഷ്യാ, അവർണ്ണരുടെ* ഭൗതികപുരോഗതിയിൽ))-----
ഇന്ത്യയിലെ ബുദ്ധമതത്തിനുo
ബുദ്ധഭിക്ഷുക്കൾക്കും ചെലുത്താൻ ഉള്ളത്!???????(നാളിതുവരെ ചെലുത്തിയത്)?
ചിന്തിക്കേണ്ട വിഷയങ്ങൾ തീവ്രവും തീഷ്ണവുമായി ചിന്തിച്ച് തന്നെ തീരണം!
എന്തിനേയും ഏതിനേയും ചോദ്യം
ചെയ്തു തന്നെ പഠിക്കണം!
സ്വയം വിമർശനം* എന്ന സാങ്കേതികപഠനം
അതിനുള്ളതാണ്!!
(സ്വന്തം നിലപാടുകളുടെ തെറ്റും ശരിയും
വിവേചിച്ചറിയാനുള്ള ഉപാധിയാണ്
"സ്വയംവിമർശനാന്മകമായ" പഠനവും ചർച്ചയും--- സാധ്യമാക്കുന്നത്!!
ഒന്നിനേയും ആരെയും അന്ധമായി വിശ്വസിക്കാനും, അനുകരിക്കാനും ശ്രമിക്കാതിരിക്കലുമാണ് വിവേചനബുദ്ധിയുള്ള, വിവേകശാലികളായ മനുഷ്യർ ചെയ്യേണ്ടത്!!@@@@