25/05/2026
നമ്മളുടെ ജീവിതം ഒന്ന് ചിന്തിച്ചു നോക്കിയാൽ ഒരു ഗ്രാഫ് പോലെ ആണ് അല്ലേ ചില സമയങ്ങളിൽ അത് ഉയർന്നു ഇരിക്കും ചിലപ്പോൾ തീരെ താഴ്ന്ന് പോകും. അതേ ബുദ്ധിമുട്ടിലും പ്രയാസത്തിലും കൂടെ കടന്നു പോകുമ്പോൾ നാം പലപ്പോഴും ഓർത്തു പോകും ഇതിൽ നിന്നും ഒരു ഉയർച്ച ഉണ്ടാകൂമോ എന്ന്. ദൈവം എന്നെ കൈ വിട്ടോ, എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ എന്നൊക്കെ.
നിങ്ങൾക്ക് അറിയാമോ ഒരു കഴുകൻ തന്റെ കുഞ്ഞുങ്ങളെ എങ്ങനെ ആണ് പറക്കാൻ പഠിപ്പിക്കുന്നതയെന്നു. സാധാരണ കഴുകൻ കൂടു ഉണ്ടാകുന്നത് വളരെ ഉയരത്തിൽ ഉള്ള മരങ്ങളിൽ ആണ്. വലിയ ചില്ലകൾ ഒടിച്ചു അതുകൊണ്ട് കൂട് ഉണ്ടാക്കുന്നു. തന്റെ ചിറകുകൾ കൊത്തിയിട്ട് കൂടിന്റെ ഉൽഭാഗം മൃദു ആക്കുന്നു. അതിൽ മുട്ട യിട്ട് വിരിക്കുന്നു. കുഞ്ഞുങ്ങൾ ഒരു വിധം പറ ക്കാറാകുമ്പോൾ
അതിനെ പറക്കാൻ പഠിപ്പിക്കാൻ തുടങ്ങുന്നു. തന്റെ കുഞ്ഞുങ്ങളെ അത് കൊതിയെടുത് വളരെ ഉയരത്തിൽ പറക്കുന്നു. അവിടുന്ന് അതിനെ താഴ്യ്ക്കിടുന്നു. വളരെ ഉയരങ്ങളിൽ നിന്നും താഴ്യ്ക്കുള്ള വീഴ്ചയിൽ ആ കുഞ്ഞു കഴുകൻ ചിന്തിക്കും ഇവിടം കൊണ്ട് ഞാൻ തീരാൻ പോകുവാണെന്നു. പക്ഷെ തള്ള കഴുകൻ തന്റെ കുഞ്ഞു 💗താഴെ നിലം പതിക്കും എന്ന് കാണുമ്പോൾ തന്റെ ചിറകുകൾ വിരിച്ച് താഴ് ക്കു പറന്നു ചെന്ന് തന്റെ കുഞ്ഞിനെ തന്റെ ചിറകിൽ വഹിച്ചു മുകളിലേക്കു പറന്നു ഉയരുന്നു. ആ കുഞ്ഞു ആ ചിറകിൽ സുരക്ഷിതയാണ്.
ഇത് പോലെ തന്നെ ആണ് പ്രിയരേ 🥰 നമ്മുടെ ദൈവം നമ്മളെയും പരിപാലിക്കുന്നത്.
കഷ്ട്ടതയുടെ താഴ്വരയിൽ കൂടി കടന്നു പോയാലും നമ്മളെ പൊന്നു പോലെ പോറ്റി പ്പുലർത്തുന്ന ഒരു ദൈവം നമ്മോടു കൂടെ ഉണ്ട്. 🙏🏻🙏🏻🥰🥰
കഴുകൻ തന്റെ കൂട് അനക്കി
കുഞ്ഞുങ്ങൾക് മീതെ പറക്കുന്നത് പോലെ
താൻ ചിറക് വിരിച്ച് അവനെ എടുത്ത് തൻറെ ചിറകിൻ മേൽ അവനെ വഹിച്ചു. (ആവർത്തനം 32:11,12)