Rafeeq Armis

Rafeeq Armis Rafeeq misbahi armis

02/10/2025
09/09/2024

✍🏻 *സ്നേഹത്തിന്‍റെ സാക്ഷ്യം*...❤️
•••••••••┈┈┈┈•✿❁✿•┈┈┈┈••••••••

💡ഓഫീസിലേക്ക്‌ പോകാന്‍ *ധൃതിയില്‍* ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ *പാഴാക്കാനില്ല*. അപ്പോഴാണ്‌ *തുറന്നുവെച്ചിരിക്കുന്ന* ഒരു *മരുന്നുകുപ്പി* അവിടെ കണ്ടത്‌. അതിന്റെ *അടപ്പ്‌* അവിടെയെങ്ങും *കാണുന്നില്ല*. *ചെറിയ കുഞ്ഞ്‌* അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌.

💡അടുക്കളയില്‍ *ജോലിയില്‍ മുഴുകിയ* ഭാര്യയെ വിളിച്ച്‌ ``*കുപ്പി വേഗം അടച്ചുവെക്കണം*. ഇല്ലെങ്കില്‍ *മോന്‍ അതെടുക്കും*'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ *ചുംബനം* നല്‍കി *ഓഫീസിലേക്കോടി*.

💡ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം *അവള്‍ മറന്നു*. കുറച്ചുനേരം കഴിഞ്ഞ്‌ ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ *മരുന്നു മുഴുവന്‍ കഴിച്ച്‌* അവരുടെ *പിഞ്ചോമന* *ബോധരഹിതനായി* കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച്‌ *ആശുപത്രിയിലേക്കോടി*.

💡 *വിദഗ്‌ധ ചികിത്സ* തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ *രക്ഷിക്കാനായില്ല*. *പേടിയും ആധിയും* നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിയപ്പോഴേക്ക്‌ ഓമനപ്പൈതല്‍ *മരണപ്പെട്ടു*.

💡ആരെയും *കാത്തുനില്‍ക്കാതെ* ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ *കുഞ്ഞു ശരീരവുമായി* ഐസിയുവില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ഭര്‍ത്താവിന്റെ *മനസ്സില്‍* നിറയെ *എന്തായിരിക്കും*?

💡 *ഭയംകൊണ്ട്‌* ചുവന്ന മുഖമായി ആ ഭാര്യക്ക്‌. *അവളിതുവരെ കരഞ്ഞിട്ടില്ല*. തന്റെ *അശ്രദ്ധകൊണ്ടുണ്ടായ* ദുരന്തമാണല്ലോ എന്ന ചിന്തയാണ്‌ അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന *ആധിയില്‍* അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!

💡 *എന്തായിരിക്കും അയാളുടെ പ്രതികരണം*?
•••••••••┈┈┈┈•✿❁✿•┈┈┈┈••••••••
💡അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച്‌ അവളെ നോക്കി. ഇത്രമാത്രം പറഞ്ഞു: *ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു പ്രിയേ*.

💡ഇത്‌ കേട്ടപ്പോള്‍ *അവള്‍ കരഞ്ഞു*. കുഞ്ഞിന്റെ മരണത്തിലുള്ള *വേദന മാത്രമായിരുന്നില്ല* ആ കണ്ണീര്‍. മറിച്ച്‌, ഭര്‍ത്താവിന്റെ *നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ* ആഴങ്ങളെ *തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം* കൂടിയായിരുന്നു അത്‌.

💡ഉള്ളു *നിറഞ്ഞുതുളുമ്പുന്ന* സ്‌നേഹത്തിന്റെ മികച്ച *സാക്ഷ്യമാണീ* സംഭവം. വൈവാഹിക ബന്ധം *ഈടും ഉറപ്പുമുള്ള* *പ്രണയമായും ആത്മബന്ധമായും* തെളിയുന്ന *തിളക്കമുണ്ട്‌* ഈ അനുഭവത്തില്‍.

💡ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ *അറിഞ്ഞുള്ള പെരുമാറ്റമാണ്‌* ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ *വിജയം*.

💡 *കണ്ണികള്‍ അഴിഞ്ഞു കിടക്കുന്ന ചങ്ങല* കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന്‌ *കോര്‍ത്തു കെട്ടിയാല്‍* എത്ര *രസമാണ്‌*, എന്തൊരു *ശക്തിയാണ്‌*! *ഇണയും തുണയുമാകുന്ന* ബന്ധത്തിലാണ്‌ *സുഖവും ശക്തിയും*. (കടപ്പാട്)

Address

Fujairah
123

Alerts

Be the first to know and let us send you an email when Rafeeq Armis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category